പുകക്കുഴലിന്റെ മോന്തായത്തിൽ
അവൾ പുകച്ച് പൊന്തി
ഓടക്കുഴലിന്റെ ഉൾക്കാഴ്ച്ചകളിലേക്ക്
വേതനകൾ ഊതുമ്പോൾ
ഉള്ളടുപ്പിലെ നെരിപ്പോട്
കനലായ് കത്തുകയായിരുന്നു.
ജീവിതത്തിന്റെ വെള്ളത്ത മേനി
എണ്ണ തേച്ച് കഴുകുമ്പോയും
അവൾ കിനാവുകൾക്ക് മടിയിലിരുത്തി
അമ്മിഞ്ഞ കൊടുത്തു.
പ്രതീക്ഷകളുടെ അലക്കല്ലിൽ
ഹൃദയങ്ങൾ പതപ്പിച്ച്
ഒറ്റക്ക് ആങ്ങിയോങ്ങി തല്ലുമ്പോൾ
ഏകാന്തമായ സീൽക്കാരം
എരിയുന്ന മേനിയിൽ
കെട്ടി വരിഞ്ഞു പിഴിഞ്ഞു
വിധിയുടെ അയലിൽ തോർത്തിയിട്ടു.
സ്വയാശ്വാസത്തിന്റെ രണ്ടിറ്റ് തുള്ളി
തെളിമയായി മൗനമായി വാ തുറന്നു.

No comments:
Post a Comment