Thursday, 2 April 2020

മൗനം

മൗനം
ഇല പെയ്യുന്നുണ്ട്
കാലം പൂക്കുന്നുണ്ട്
ഇപ്പോ ആർത്തിയും 
ധൂർത്തും മിണ്ടുന്നില്ല..

- അസ്ഹർ പട്ടർകടവ്

Wednesday, 19 February 2020


*#അമ്മ#*
സ്നേഹം മാത്രം പെയ്യുന്ന മരങ്ങളുണ്ടായിരുന്നു പണ്ട്..
കടൽ ആർത്തു കരഞ്ഞിട്ടുണ്ടാവില്ലേ..
ആ അമ്മ വയറ്റിലെ ഉൾക്കൂടിനും ആ കരിങ്കൽ ക്കൂ നകൾക്കും ഒരേ രൂപമായിരുന്നു..
മോനേ..നീ അണ്ടുറങ്ങിയ കൽപാളികൾക്ക് കടലിൻ്റെ നനവുണ്ടായിരുന്നു..
പക്ഷേ, അമ്മ..😢😔 വെയിലുണക്കിയ കല്ലായിരുന്നു.😢😭
*- അസ്ഹർ പട്ടർകടവ്*

Saturday, 12 October 2019

◻◼പടവുകൾ◻◼
എന്നും എന്റെ മേൽ ചെവിട്ടി തന്നെയാ നീ നടന്നത്
ഓരോ കാൽവെക്കുമ്പോയും
മേലറ്റം വരെ ഞാൻ വന്നില്ലേൽ നീ വിണ് പോയേനേ...
വിഴരുത്... നീ വീഴുമ്പോ
ഞാനല്ലേ തോറ്റ് പോണേ..
നീ മുന്നിലും ഞാൻ പിന്നിലും
അല്ലെങ്കിലെന്ത്... ഞാൻ

Tuesday, 22 August 2017

ചൂട്
 ഈ അന്തരീക്ഷമാകെ എൻ
 രുചി കലർന്നിട്ടുണ്ട് ... പ്രകൃ
 യാം സാഗരത്തിൽ ചൂടെന്ന
 കപ്പൽ നങ്കൂരമിട്ടിട്ടുണ്ടേ ...ഉലക ഗമനതചിരടു
 വലിക്കുന്ന രാഷ്ട്രീയ ജീവികളുടെ
 ഹൃദയാന്തരങ്ങളിലുമെന്നെ
 കടിഞ്ഞാണിട്ടിട്ടുണ്ടേ ...
 ലോകത്തിൻ രക്ഷാ വൽക്കരണത്തി
 നു ചോര നീരാക്കുന്ന സജ്ജനങ്ങളുടെ
 ഹൃദയത്തിലും ഏതോരു ചുടു കാറ്റിൻ
 ഫലമെന്നോണം മണൽതരികളവിടെ
 വിതറീട്ടുണ്ടേ ...
 സൈകതപൂവിലടിക്കുന്നോരോ ചുടു
 കാറ്റിൻ ഫലമെന്നോണം
 ലോക രക്ഷഗമനത്തിനൂർജ്ജം കുറയുന്നോ ...
    മുഹമ്മദ് ആദിൽ .ടി ക്കെ പന്തല്ലൂർ
    ദാറുൽ ഇർഫാൻ പാണ്ടിക്കാട്