ബാബരിയുടെ ശവക്കല്ലറയിൽ നിന്ന്
................:.... ..........................................
ആത്മാവിന്റെ തലയോട്ടി പൊളിച്ച്
തീ നാളങ്ങൾ തുളഞ്ഞ് കയറി
വെളിച്ചത്തിന്റെ മേനി തുരന്ന്
ഇരുട്ട് പരന്ന് പിടിച്ചു.
എന്നിട്ടും അവരെന്റെ മേനി
കുത്തി തുളച്ചു.
കാരാഗ്രഹങ്ങളിൽ തളച്ചിടാത്ത
സ്വപ്നങ്ങളുടെ വിയർത്ത
മേനിയിൽ കാട്ടാളന്മാർ
പാഞ്ഞടുത്ത രാത്രിയിൽ
മതേതരത്വം കസവിൽ പൊതിഞ്ഞ് കുഴിച്ചുമൂടി
ഇപ്പോയും പ്രേതങ്ങൾ
പാർക്കുന്ന ഇരുൾ ക്കോട്ടയിൽ
താമര വിരിയാറുണ്ടെ ത്രെ
(അസ്ഹർ' പട്ടർകടവ്)
No comments:
Post a Comment