അമ്മ യന്ത്രം
പൊക്കിൾ കൊടി കട്ട് ചെയ്ത് തിന്ന്
അവൻ ഇപ്പോ അമ്മിഞ്ഞക്കുഴലിന് ചങ്ങലയിട്ടു
കാത്തു വെച്ച സ്വപ്നങ്ങൾക്ക്
വാർദ്ധക്യം പിടിച്ചപ്പോ
വീട്ടുതടങ്കലിൽ നിന്ന്
അവരെന്നെ പ്രതീക്ഷ യൂടെ
മതിലിടിഞ്ഞ ചുറ്റുമതിലിനുള്ളിലേക്ക്
മാറ്റി പാർപ്പിച്ചു
ഉള്ളിലെ മരുഭൂവിലെപ്പോഴും പൊടി കാറ്റാണ്
ഏകാന്തമായ ഓർമപ്പാടുകൾ
തിന്ന് നെഞ്ചിറക്കുമ്പോൾ
കാലമേ... കാത്തോളണേ...
ഇവിടെ പയം പുരാണങ്ങളുടെ
ചവറുതിണ്ണകളിൽ
ഒരു അമ്മയന്ത്രമുണ്ട്
താളംതെറ്റി തൊണ്ടയിടറി
ഓർമ്മകൾ പൊടി പിടിച്ച്...
No comments:
Post a Comment